Wednesday, June 2, 2010
പറയാനിരുന്നത്
നീലക്കടലാസിലെ കറുത്ത വരിയില്‍
പൊതിഞ്ഞ സൂത്രവാക്യങ്ങളിലെ
വരികള്‍ക്കിടയില്‍ ഒളിച്ചിരുന്ന്
ഞാന്‍ ചോദിക്കാറുണ്ടായിരുന്നു
കൂട്ടുകാരീ...
കണ്ണീരിന്റെ ചില്ലുടഞ്ഞ
കാഴ്ച്ചകള്‍ മാത്രമാണല്ലോ..
എന്തേ, നിന്റെ പേനയില്‍
നിറയ്ക്കുന്നത് കണ്ണുനീരാണോ...?
സീമന്തരേഖയിലെ മാഞ്ഞ കുങ്കുമത്തരികള്‍
നിന്റെ വസന്തത്തിന്റെ ചക്രവാളങ്ങളിലെ
അസ്തമയത്തെ കാട്ടിത്തന്നു...
നിലത്തു വീണ വാടിയ മുല്ലപ്പൂക്കള്‍
മുറിഞ്ഞുപോയ നിന്റെ പേരിന്റെ
വാല്‍ക്കഷണത്തെ ഓര്‍മ്മിപ്പിച്ചു...
പക്ഷേ അത് തുന്നിചേര്‍ക്കാതിരിക്കാന്‍
വേണ്ടി മാത്രമാണ് ആ മുറിവ് ഉണങ്ങാതെ
സൂക്ഷിക്കുന്നതെന്ന് നീ പറഞ്ഞു
കണ്ണീരിനു പകരം ചോരകൊണ്ട്
എഴുതുമെന്ന് ഞാന്‍ ഭയപ്പെട്ടു.
നിഴലിന്റെ ഉള്ളിലാണ് നീ ഒളിച്ചിരിക്കുന്നത്.
സമയം നിഴലിന്റെ രൂപം മായ്ക്കുമ്പോള്‍
നിന്റെ ആശ്വാസത്തിന്റെ ഉണങ്ങിയ ചില്ലയില്‍
ഇണയെ കാണാനാവാതെ
ഒരു കിളി വിലപിക്കുകയാവാം....
കൂട്ടുകാരീ....,
ഇത് കര്‍മ്മപരമ്പരയുടെ
സ്നേഹരഹിതമായ കഥയാണ്...
ഇവിടെ അകല്‍ച്ചയും, ദുഖവും
മാത്രമെ ഉള്ളൂ......
Subscribe to:
Post Comments (Atom)
nannayitund...
ReplyDeletehope i m ur first commenting person n first follower.
തീര്‍ച്ചയായും...
ReplyDeleteആദ്യ സ്ഥാനക്കാരന്‍ തന്നെ..
നന്ദി.....
കണ്ണീരിനു പകരം ചോരകൊണ്ട്
ReplyDeleteഎഴുതുമെന്ന് ഞാന്‍ ഭയപ്പെട്ടു. ഞാനും ....കവിതനന്നായിരിക്കുന്നു.