Friday, December 14, 2012

മായൻ കലണ്ടർ പറഞ്ഞത്

പുഴ കടലിനോട് പറഞ്ഞു
തിരിച്ചൊഴുകണമെന്ന്

മല പുഴയോട് പറഞ്ഞു
ആഴങ്ങളിൽ മുങ്ങണമെന്ന്

മരം മലയോട് പറഞ്ഞു
കാറ്റിനൊപ്പം പറക്കണമെന്ന്

കാറ്റ് മേഘങ്ങളോട് പറഞ്ഞു

മഴയായ് കരയണമെന്ന്

മഴ കടലിനോട് പറഞ്ഞു
നിന്നിലേക്ക് മടങ്ങണമെന്ന്

കടൽ കരയോട് പറഞ്ഞു
പ്രളയമായ് വരുന്നുവെന്ന്

2 comments:

  1. ഞാൻ ശ്രീജിത്തിനോട് പറയുന്നു...
    കവിത കൊള്ളാം.....
    ശുഭാശംസകൾ.....

    ReplyDelete
  2. ഞാൻ ശ്രീജിത്തിനോട് പറയുന്നു...
    കവിത കൊള്ളാം.....
    ശുഭാശംസകൾ.....

    ReplyDelete