Monday, December 10, 2012

പ്രണയ കലണ്ടർ

ഏഴിനെ രണ്ടായി
പകുത്തെടുക്കാം

കറുപ്പുള്ള
അഞ്ച് ദിനങ്ങൾ
തിരക്കില്ലാത്ത
നിരത്ത് പോലെ
തലങ്ങും വിലങ്ങും
പ്രണയ വണ്ടി ഓടിക്കാം

രണ്ട് ദിനങ്ങൾ
ചുകപ്പ് കത്തിനിൽക്കുന്ന
ട്രാഫിക്ക് സിഗ്നലിൽ പോലെ
പ്രണയത്തിന് അവധി

അവിടുത്തെ
ആൺ പോലീസിനോ
ഇവിടുത്തെ
പെൺ പോലീസിനോ
പിടികൊടുക്കരുത്

ഒടുക്കത്തെ
ഫൈൻ ആയിരിക്കും

1 comment:

  1. മനസ്സിലായി...ജോലിസ്ഥലത്ത് ആരുമായോ പ്രണയത്തിലായി...നടക്കട്ടെ

    ReplyDelete