Tuesday, June 21, 2011

റോങ്ങ് നമ്പർ


















വഴി പിഴച്ചെത്തിയാണ്‌
നിന്റെ വാതിലിൽ മുട്ടിയത്
വൈദ്യുതി കണ്ണടച്ചനേരത്ത്
പൊട്ടി വീണ കൂരിരുട്ടിൽ
കാണാത്ത മുഖമായ്...
അറിയാത്ത സ്വരമായ്...

കൊക്കുരുമ്മുന്ന ഇണക്കിളികളുടെ
ചിത്രമുള്ളൊരു തീപ്പെട്ടിയുരച്ച്
നീ കൊളുത്തിയ ചിമ്മിനിവിളക്ക്
അനുസരണക്കേടൊടെ
കറുപ്പിനെ മഞ്ഞയാക്കി

അഴിഞ്ഞുലഞ്ഞ മുടിയുള്ള
നിന്റെ നിഴൽ
നീണ്ട് വളർന്നെന്നെ
പുണർന്നപ്പോഴാണ്‌
കുളിരോടെ മഴ ചാറിയത്

പുതുമഴ സമ്മാനിച്ച
മണ്ണിന്റെ നറുമണമായിരുന്നു
നിനക്കുമപ്പോൾ

മിന്നൽപ്പിണറിൽ തെളിഞ്ഞ
പൊക്കിൾചുഴികൾക്കും
മഴത്തുള്ളികൾക്കും
എന്തൊരു സാമ്യം...!!!

ആഴിയുടെ വന്യമാർന്ന
നീലിമയുള്ള
നിന്റെ മിഴികളിൽ
പരൽ മീനുകൾ
ചഞ്ചാടുകയായിരുന്നു

മഴ നനഞ്ഞ്കു തിർന്ന മണ്ണിൽ
പുതഞ്ഞ കാല്പ്പാടുകളാൽ
നീ വരച്ചിട്ട ചിത്രങ്ങൾക്ക് മേലെ
ഞാനൊരു പെരുമഴയായ്പെയ്തിറങ്ങി

ഞെരിഞ്ഞമർന്ന കരിയിലകൾക്ക് മേലെ
നീയപ്പോൾ പൂത്തുലഞ്ഞു

അങ്ങിനെ,
മഴ തോർന്ന്
തളിരിലകളിൽ നിന്നടർന്ന
മഴത്തുള്ളികൾ
താഴെ വീണുടഞ്ഞ നേരത്താണ്‌
എന്റെ മുയൽച്ചെവികളിൽ
നീ മന്ത്രിച്ചത്,

ഞാനുമൊരു വഴിപിഴച്ചവളാണെന്ന്..

2 comments:

  1. മഴ നനഞ്ഞ്
    കുതിർന്ന മണ്ണിൽ
    പുതഞ്ഞ കാല്പ്പാടുകളാൽ
    നീ വരച്ചിട്ട ചിത്രങ്ങൾക്ക് മേലെ
    ഞാനൊരു പെരുമഴയായ്
    പെയ്തിറങ്ങി

    ReplyDelete
  2. "വഴി പിഴച്ചെത്തിയാണ്‌ നിന്റെ വാതിലിൽ മുട്ടിയത് "
    രണ്ടാളും ഒരേപോലെ ആയില്ലേ, അത് പോരെ? ഇനി ആര് ആരോട് പരാതി പറയും?
    (Please remove word verification from comments)

    ReplyDelete