മെസ്സേജ് ബോക്സിൽ
കൊളുത്തിവെച്ച
ചുവന്ന വെളിച്ചത്തിലേക്ക്
തുറക്കുന്നകണ്ണുകളാണ് നമുക്ക്
ഏകാന്തതയുടെ വിഹ്വലതകളിൽ
ആ തിരിനാളത്തിലാണ്
നമ്മൾ പ്രണയത്തിന്റെ
പട്ട് നൂലുകൾ നെയ്തത്
പരിചയക്കേടിന്റെ അകലങ്ങളില്ലാതെ
നമുക്ക് വേണ്ടി സംസാരിച്ച്, സംസാരിച്ച്
വിരൽത്തുമ്പുകൾ ചോന്നു പോയി-
നിന്റെ ചൊടികൾ പോലെ
നഖങ്ങൾ നീലിച്ചു,
നിന്റെ മിഴികൾ പോലെ
മീനച്ചൂടുള്ള രാവുകളിൽ
വൃശ്ചിക കുളിരുള്ള കാറ്റായ്,
വേനൽ കൊതിച്ച മഴയായ്,
മഴ നനഞ്ഞാടുന്ന മയിലായ്
പുതിയ വെളിച്ചമായ്
പുതിയ നിറങ്ങളായ്
പുതിയ നാദമായ്
മിഴികളിൽ ഒളിച്ച് നിന്ന
നക്ഷത്ര കുഞ്ഞുങ്ങൾ
തിരിച്ചു പോകാതെ
മടിച്ച് നിൽക്കുമ്പോൾ
ഇടവേളകളുടെ
അനിവാര്യതയിലേക്ക്
വിരലുകൾ നീണ്ട് ചുകന്ന തിരി
അണഞ്ഞു പോകുമ്പോൾ
മോണിറ്ററിന്റെ വെളിച്ചം
അരണ്ട നിലാവായ്
നമുക്കിടയിൽ പരന്നൊഴുകുന്നു
ഇപ്പോൾ വരണ്ട ആകാശത്തിന്റെ
അടയാളങ്ങൾ മാത്രം
ബാക്കിയാവുന്നു
ചെറിയ വരികളില്‍ ഒരു കവിത. കൊള്ളാം .
ReplyDelete"മോണിറ്ററിന്റെ വെളിച്ചം
അരണ്ട നിലാവായ്
നമുക്കിടയിൽ പരന്നൊഴുകുന്നു"
പ്രത്യേകം ഇഷ്ടമായി
സുഹൃത്തേ സൈബര്‍ പ്രണയം നന്നായിട്ടുണ്ട്.
ReplyDeleteനന്നായിട്ടുണ്ട് മാഷേ..
ReplyDeleteനന്നായിട്ടുണ്ട് മാഷേ..
ReplyDeleteകമ്മന്റ് അടിക്കുമ്പോള്‍ വെരിഫികേഷന്‍ കോഡ് ചോദിക്കുന്നു.അത് ഒഴിവാക്കുമല്ലോ?
ReplyDeleteഎങ്ങിനെ ഒഴിവാക്കാമെന്നു
http://shahhidstips.blogspot.com/2012/04/blog-post_29.html
ഈ ലിങ്കില്‍ നിന്നും വായിച്ചു മനസ്സിലാക്കാം.